Kerala
പാലക്കാട്: വാളയാറിൽ മർദനമേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ചത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ആണ് മരിച്ചത്.
കള്ളനെന്ന് ആരോപിച്ചാണ് രാംനാരായണനെ മർദിച്ചത്. മർദനത്തിൽ പരിക്കേറ്റ രാംനാരായണൻ ആശുപത്രിയിൽ ചികിത്സയിൽകഴിയുന്നതിനിടെയാണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കേസെടുത്തു.
Kerala
പാലക്കാട്: കൊച്ചിയിലെ സിനിമാ ലൊക്കേഷനിലേക്ക് ലഹരിഗുളികകളുമായെത്തിയ റഷ്യൻ പൗരൻ പിടിയിൽ. റഷ്യയിലെ സെവാസ്റ്റോപോൾ സ്വദേശി ഗ്രിഗോറാഷ് ചെങ്കോ ഇവാൻ ആണ് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായത്.
പ്രതിക്ക് കേരളത്തിലേയും തമിഴ്നാട്ടിലേയും സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന് പിന്നാലെ വിവിധ കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇയാൾ കഴിഞ്ഞ 10 വർഷമായി തമിഴ്നാട്ടിലെ വില്ലുപുരത്തെ ഔറോ വില്ലയിലാണ് താമസം. അന്തർസംസ്ഥാന ബസിൽ കേരളത്തിലേക്ക് വരികയായിരുന്ന പ്രതി എക്സൈസ് ടാസ്ക് ഫോഴ്സിന്റെ പരിശോധനയിലാണ് പിടിയിലായത്.
23.475 ഗ്രാം ബുപ്രിനോർഫിൻ ഗുളികകളാണ് ഇവാനിൽ നിന്ന് കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്ന് എത്തിച്ചതാണ് ലഹരി ഗുളികകളെന്ന് ഇവാൻ മൊഴി നൽകിയിട്ടുണ്ട്.